Sunday, 1 December 2013

ഹണിമൂണിനിടെ ഭര്‍ത്താവിനെ കുളിമുറിയില്‍ പൂട്ടിയിട്ട് നവവധു മുങ്ങിയതായി പരാതി. മൂന്നാറില്‍ കഴിഞ്ഞ 29ാം തീയ്യതി മധുവിധു ആഘോഷിക്കാനെത്തിയതാണ് ബംഗളൂരു സ്വദേശികളായ മുരളി കൃഷ്ണയും ഭാര്യ നേത്രയും. നേത്രയുടെ ആഗ്രഹപ്രകാരമാണ് ഹണിമൂണ്‍ യാത്ര മൂന്നാറിലാക്കിയത്. പഴയ മൂന്നാറില്‍ മുറിയെടുത്ത ശേഷം മുരളിയെ ഭാര്യ നേത്ര നിര്‍ബന്ധിച്ച് കുളിക്കാന്‍ പറഞ്ഞയച്ചു. എന്നാല്‍, കുളികഴിഞ്ഞ് വന്നപ്പോഴേക്കും നേത്രയെ കാണാതായിരുന്നു.
അവിടെയല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഉടനെ നേത്രയുടെ ഫോണിലേക്ക് വിളിച്ചു. ഇപ്പോള്‍ ബിസിയാണെന്നും പിന്നീട് അങ്ങോട്ട് തിരിച്ച് വിളിക്കാമെന്നുമായിരുന്ു നേത്രയുടെ മറപടി. വിവാഹത്തിന് മുന്‍പ് നേത്രയ്ക്ക് ബന്ധുവായ യുവാവുമായി അടുപ്പമുണ്ടായിരുന്നതായി മുരളി പൊലീസില്‍ അറിയിച്ചു. ബന്ധുവായ കാമുകന്റെ കൂടെ നേത്ര പോയതായിരിക്കാമെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Honey moon incident