Tuesday 19 November 2013


















എന്റെ ആദ്യത്തെ പ്രണയം
ഞാന്‍ മൂന്നാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത വീട്ടിലെ നാലാം ക്ലാസുകാരന്‍ പയ്യനോട്‌ എന്തെന്നില്ലാത്ത ഒരഭിനിവേശം തോന്നി. ആരു കണ്ടാലും കണ്ണേറും നാവേറും ഏറ്റുവാങ്ങുന്ന ഒരു സുന്ദരക്കുട്ടന്‍! സത്യത്തില്‍ അവനോട്‌ എനിക്കു തോന്നിയ വികാരം വിശകലനം ചെയ്യാന്‍ പറ്റാത്ത ഒന്നാണ്‌. അവന്റെ സാന്നിധ്യം ലഭിക്കുമ്പോഴൊക്കെ ഞാന്‍ എന്നെത്തന്നെ മറന്നു പോകാറുണ്ടായിരുന്നു. അവനും എന്നോട്‌ ഭയങ്കര സ്‌നേഹമായിരുന്നു. സ്‌കൂള്‍ വിട്ട്‌ വന്നാല്‍ ഞാനും ഞാനും അവനും ഒത്തുകൂടും. പിന്നീട്‌ വിശേഷങ്ങള്‍ കൈമാറും. എന്തൊക്കെയോ വിശേഷങ്ങള്‍! എനിക്കിപ്പോള്‍ അതൊക്കെ പകല്‍ പോലുള്ള ഓര്‍മ്മകളാണ്‌. വിടപറയുന്നേരം ഞാനവന്റെ കൈയില്‍ ചുംബിക്കുമായിരുന്നു. അവന്‍ എന്റെ കൈയിലും. തുടര്‍ന്ന്‌ എനിക്കവനെ ഒരു നിമിഷം പോലും കാണാതിരിക്കാന്‍ പറ്റാത്ത ഒരവസ്ഥയിലെത്തി. ഒരുദിവസം ഇണക്കിളിയുടെ പടമുള്ള ആശംസാ കാര്‍ഡ്‌ ഞാനവന്‌ സമ്മാനിച്ചു. ഇതായിരുന്നു എന്റെ ആദ്യത്തെ പ്രണയം. ഞാന്‍ അപ്പോള്‍ തന്നെ അമ്മയോട്‌ ഞാനവനെ കല്യാണം കഴിക്കാന്‍ പോകുന്നതായി പറഞ്ഞു. അമ്മ ഇതുകേട്ട്‌ ഭയന്നുവെന്ന്‌ തോന്നി. അത്രതന്നെ. പിന്നീട്‌ അമ്മ എന്നെ ആണ്‍കുട്ടികളുടെ സമീപമേ വിടാറില്ലായിരുന്നു. തുടര്‍ന്നു പഠിച്ചതൊക്കെ ഗേള്‍സ്‌ സ്‌കൂളിലും കോളജിലുമായിരുന്നു.(കടപ്പാട്‌ മംഗളം)
Amala paul about her first love